
കണ്ണൂർ: സെൻട്രൽ ജയിലിൽ സഹതടവുകാരനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി വേലായുധ(65)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട കരുണാകരൻ സ്ഥിരമായി നടക്കാനുപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകം.
ഇരുവരും തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് വാക്കേറ്റത്തിലെക്കും തുടര്ന്ന് കൊലപാതകത്തിലേക്കും നയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയാണ് വേലായുധൻ. സംഭവത്തില് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.