കണ്ണൂരില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്, മേഘവിസ്‌ഫോടനത്തിന് സമാനമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

മട്ടന്നൂരില്‍ ഒരു മണിക്കൂറില്‍ പെയ്തത് 92mm മഴയാണ്

dot image

കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ജില്ലയില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതികരിച്ചു. മട്ടന്നൂരില്‍ ഒരു മണിക്കൂറില്‍ പെയ്തത് 92mm മഴയാണ്. ഒരു മണിക്കൂറില്‍ 100mm മഴ പെയ്താലാണ് മേഘവിസ്‌ഫോടനം എന്ന് പറയുക. കണ്ണൂരില്‍ ഇന്ന് യെല്ലോ അലേർട്ട് ആണ്.

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

അഞ്ച് ദിവസം മഴ ശക്തമായി തുടരാനാണ് സാധ്യത. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ അഞ്ച് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്നുമുതൽ ഈ മാസം പത്താം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് നിർദേശം.

Content Highlights: Heavy Rain In Kannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us