കണ്ണൂരില്‍ അഞ്ച് വയസുകാരിയുടെ മൂക്കില്‍ പെന്‍സില്‍ തറച്ചു കയറി; പുറത്തെടുത്തത് അതിവിദഗ്ധമായി

ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പെന്‍സില്‍ മൂക്കിലേക്ക് കയറിയ നിലയിലായിരുന്നു

dot image

കണ്ണൂര്‍: അഞ്ച് വയസുകാരിയുടെ മൂക്കില്‍ പെന്‍സില്‍ തറച്ചു കയറി. വെള്ളോറ കൊയിപ്രയിലാണ് സംഭവം. നാല് സെന്റീമിറ്റര്‍ നീളവും കട്ടികൂടിയതുമായ പെന്‍സിലാണ് കുട്ടിയുടെ മൂക്കില്‍ അബദ്ധത്തില്‍ തറച്ചു കയറിയത്. കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗം ഡോക്ടര്‍മാര്‍ അതിവിദഗ്ധമായി പെന്‍സില്‍ പുറത്തെടുത്തു.

ഒക്ടോബര്‍ ആറിനാണ് സംഭവം നടന്നത്. മൂക്കില്‍ കഠിനമായ വേദനയോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പെന്‍സില്‍ മൂക്കിലേക്ക് കയറിയ നിലയിലായിരുന്നു. പെന്‍സിലെടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമം നടത്തിയെങ്കിലും കുട്ടി വേദനകൊണ്ട് കരഞ്ഞതോടെ അത് വിഫലമായി. തുടര്‍ന്ന് കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജിലെ ഇ എന്‍ ടി വിഭാഗം നടത്തിയ എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ പെന്‍സില്‍ ഇരിക്കുന്ന സ്ഥലം മനസിലായി. നേസല്‍ എന്‍ഡോസ്‌കോപ്പി ഉപകരണത്തിന്റെ സഹായത്തോടെ അതിവിദഗ്ധമായി പെന്‍സില്‍ പുറത്തെടുത്തു.

Content highlights- a pencil accidentally stuck inside nose of a five year old girl in kannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us