കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടർന്നാണ് ഭാര്യ സുനിതയെ ശ്രീധരൻ വെട്ടിപരിക്കേൽപ്പിച്ചതെന്നാണ് വിവരം

dot image

കണ്ണൂർ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി ഭർത്താവ്. കണ്ണൂർ ചെറുപുഴ പ്രാപൊയിൽ സ്വദേശി ശ്രീധരൻ (60) ആണ് തൂങ്ങിമരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് ഭാര്യ സുനിതയെ ശ്രീധരൻ വെട്ടിപരിക്കേൽപ്പിച്ചതെന്നാണ് വിവരം. പരിക്കേറ്റ സുനിത പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Husband took his life after attacked his wife in Kannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us