കണ്ണൂര്‍ - ദോഹ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകി; കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

7.15ന് കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട വിമാനമാണ് വൈകിയത്

dot image

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. കണ്ണൂര്‍ - ദോഹ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകിയതിലാണ് പ്രതിഷേധം. 7.15ന് കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. എപ്പോള്‍ വിമാനം പുറപ്പെടുമെന്നുള്ള അറിയിപ്പും യാത്രക്കാര്‍ക്ക് ലഭിച്ചില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

പുലര്‍ച്ചെ ഒരു മണിക്ക് വിമാനം പുറപ്പെടുമെന്ന് അറിയിപ്പ് നല്‍കുന്നുവെങ്കിലും ഉറപ്പ് ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി. യാത്രകാര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്നും പരാതിയുണ്ട്.

Content Highlights: Kannur-Doha air india express delayed passengers protest in Kannur airport

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us