വൈദ്യുത ലൈൻ ദേഹത്തേയ്ക്ക് പൊട്ടിവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സംസാര ശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ അപകടത്തിൽ പെട്ടത് ആരും അറിഞ്ഞിരുന്നില്ല.

dot image

കണ്ണൂർ: വൈദ്യുത ലൈൻ ദേഹത്ത് പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണി (56) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരിയുരുന്നത് കണ്ടാണ് തങ്കമണി വീടിന് പുറത്തേക്ക് ഇറങ്ങിയത്. കുറേ നേരം കഴിഞ്ഞു തങ്കമണിയെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരിച്ചിലിലാണ് പറമ്പിൽ ഷോക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

സംസാര ശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ അപകടത്തിൽ പെട്ടത് ആരും അറിഞ്ഞിരുന്നില്ല. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് മയ്യിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Woman died of shock after the electric line fell on her body

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us