കണ്ണൂരില്‍ കണ്‍പോളയില്‍ മീന്‍ചൂണ്ട തുളച്ചുകയറിയ നിലയില്‍ യുവതി;മണിക്കൂറുകള്‍ നീണ്ട പരിശ്രമം, നീക്കം ചെയ്തു

ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്തെടുക്കുക വെല്ലുവിളിയായതോടെ നേത്ര വിഭാഗം ഡോക്ടര്‍മാര്‍ ദന്തവിഭാഗത്തിന്റെ സേവനം തേടി

dot image

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ കണ്ണില്‍ മീന്‍ ചൂണ്ട തുളച്ചു കയറി. പേരാവൂര്‍ മുണ്ടപ്പാക്കല്‍ സ്വദേശിനി ജിഷയുടെ കണ്‍പോളയിലാണ് മീന്‍ ചൂണ്ട തുളച്ചു കയറിയത്. വിറക് പുരയ്ക്ക് മുകളില്‍ മീന്‍ ചൂണ്ട തൂക്കിയിട്ടിരിക്കുകയായിരുന്നു. വിറക് പുരയില്‍ നിന്ന് വിറകെടുക്കുന്നതിനിടെ മീന്‍ ചൂണ്ട കണ്‍പോളയില്‍ തുളച്ചു കയറുകയായിരുന്നു.

ഉടന്‍ തന്നെ ജിഷയെ ഇരിട്ടിയിലേയും പേരാവൂരിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചൂണ്ട പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ ചികിത്സ തേടി. ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്തെടുക്കുക വെല്ലുവിളിയായതോടെ നേത്ര വിഭാഗം ഡോക്ടര്‍മാര്‍ ദന്തവിഭാഗത്തിന്റെ സേവനം തേടി.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ എയര്‍ റോട്ടര്‍ ഹാന്‍ഡ് പീസ് എന്ന ഗ്രൈന്‍സിങ് മെഷീന്‍ ഉപയോഗിച്ച് ചൂണ്ടയുടെ അഗ്രം മുറിച്ചുമാറ്റി. തുടര്‍ന്ന് ചൂണ്ടക്കൊളുത്ത് പൂര്‍ണമായും പുറത്തെടുക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം യുവതി ആശുപത്രി വിടുകയും ചെയ്തു.

Content Highlights- fishing Bait hook penetrated eye lid of woman in kannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us