മരുന്നുകടയിലെത്തി, പിന്നില്‍ നിന്ന് ചുമലില്‍ കിടന്ന കുഞ്ഞിന്റെ മാല മോഷ്ടിച്ചു; യുവതി പിടിയില്‍

സ്ഥിരം മോഷ്ടാക്കളുടെ പട്ടികയിലുള്ള മധുര സ്വദേശിയായ സംഗീതയെയാണ് പിടികൂടിയത്

dot image

കണ്ണൂര്‍: പട്ടാപ്പകൽ അതിവിദഗ്ധമായി അമ്മയുടെ ചുമലില്‍ കിടന്ന കുഞ്ഞിന്റെ മാല കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. സ്ഥിരം മോഷ്ടാക്കളുടെ പട്ടികയിലുള്ള മധുര സ്വദേശിയായ സംഗീതയെയാണ് പിടികൂടിയത്. മരുന്നുകടയില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ ചുമലില്‍ കിടന്ന ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ മാലയാണ് ഇവര്‍ മോഷ്ടിച്ചത്. ഒക്ടോബര്‍ 24ന് ഉച്ചയ്ക്കായിരുന്നു സംഭവം.

സെയ്ദ് നഗര്‍ സ്വദേശിയായ യുവതിയുടെ ചുമലില്‍ കിടന്ന കുഞ്ഞിന്റെ മാലയാണ് മോഷ്ടിച്ചത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ മുന്‍വശത്തുള്ള മരുന്നു കടയില്‍ യുവതി കുഞ്ഞുമായി നില്‍ക്കുകയായിരുന്നു. ആ സമയം റോഡ് മുറിച്ച് കടന്ന് രണ്ട് സ്ത്രീകള്‍ കടയിലെത്തി. യുവതിയുടെ സമീപത്തെത്തിയ സംഘം അതിവിദഗ്ധമായി മാല കവരുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതിയുടെ കൂടെയുണ്ടായിരുന്ന ഗീത എന്ന യുവതിക്കായി തിരച്ചില്‍ തുടരുകയാണ്.

Content Highlights: woman who stole the baby necklace was arrested in Kannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us