കണ്ണൂര്‍: കണ്ണൂരില്‍ നാളെ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ബസുകള്‍ സമരം പ്രഖ്യാപിച്ചത്.
ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ മാസം പതിനെട്ട് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറയുന്നു.
Content Highlights- private bus announce strike tomorrow in kannur