നിര്‍ത്തിയിട്ട സ്വന്തം വാഹനം പിന്നോട്ട് നീങ്ങി; പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച വയോധികന് ദാരുണാന്ത്യം

റോഡ് മുറിച്ചുകടന്ന് എതിര്‍വശത്ത് എത്തിയപ്പോള്‍ നിര്‍ത്തിയിട്ട കാര്‍ റോഡിലേക്ക് ഉരുണ്ടിറങ്ങുന്നത് കണ്ടത്

dot image

കണ്ണൂര്‍: നിര്‍ത്തിയിട്ട സ്വന്തം വാഹനം പിന്നോട്ട് നീങ്ങി വയോധികന് ദാരുണാന്ത്യം. പിന്നോട്ട് നീങ്ങിയ വാഹനം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തിരുമേനി മുതുവത്തെ ആനിത്തോട്ടത്തില്‍ ജോര്‍ജ് (76) ആണ് മരിച്ചത്.

ചെറുപുഴ ടൗണില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ജോര്‍ജ്. റോഡ് മുറിച്ചുകടന്ന് എതിര്‍വശത്ത് എത്തിയപ്പോള്‍ നിര്‍ത്തിയിട്ട കാര്‍ റോഡിലേക്ക് ഉരുണ്ടിറങ്ങുന്നത് കണ്ടത്. ഇതോടെ വാന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ നിലതെറ്റി വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോര്‍ജിനെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlight: 76 year old died while trying to hold car

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us