വീട്ടിൽ ചാരായം വാറ്റുന്നത് എതിർത്ത മകനെ കുത്തിക്കൊന്നു; അച്ഛന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

കണ്ണൂർ പയ്യാവൂരിലാണ് കേസിനാസ്പദമായ സംഭവം

dot image

കണ്ണൂർ: മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കണ്ണൂർ പയ്യാവൂരിൽ 2020 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. 19 വയസ്സുകാരൻ ഷാരോണിനെയാണ് പിതാവ് സജി കുത്തി കൊലപ്പെടുത്തിയത്.

സജി വീട്ടിൽ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞിരുന്നു. സംഭവം നടക്കുന്ന ദിവസത്തിന്റെ തലേദിവസവും ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഈ വിരോധത്തിലാണ് സജി മകനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. നാല് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവുശിക്ഷയുമാണ് കോടതി പ്രതിയ്ക്ക് വിധിച്ചിരിക്കുന്നത്.

Content Highlights: The court sentenced the father to life imprisonment and a fine of Rs 1 lakh in the case of stabbing his son

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us