കണ്ണൂര്‍: പന്ന്യനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകന്‍ അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അശോകന്റെ ഭൗതിക ശരീരം ഇന്ന് രാത്രി ഏഴ് മണി മുതല്‍ ചമ്പാട് ടൗണിലുള്ള നവകേരള വായനശാല പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ആദരസൂചകമായി പന്ന്യനൂര്‍ പഞ്ചായത്തില്‍ ഉച്ചക്ക് ഒരു മണി വരെ ഹര്‍ത്താലാചരിക്കും.
Content Highlights: Pannyanoor Panchayat President CK Asokan passed away