കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് ഇരുചക്ര വാഹനത്തില്‍ കാട്ടുപന്നിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കീഴ്പ്പള്ളി സ്വദേശികളായ തെക്കെടത്ത് ജിനു അലക്‌സ്, പിതാവ് അലക്‌സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. റബര്‍ ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് ഇവരുടെ വാഹനത്തില്‍ കാട്ടുപന്നി വന്നിടിച്ചത്. റോഡില്‍ തെറിച്ച് വീണ ഇരുവര്‍ക്കും സാരമായി പരിക്കേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Two people were injured after a wild boar collided with a two-wheeler at kannur