കണ്ണൂർ: ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ കെ ടി ബീന, മംഗളൂരു സ്വദേശി ലിജോ എന്നിവരാണ് മരിച്ചത്. മരിച്ച ബീനയുടെ ഭർത്താവ് തോമസിന്റെ സഹോദരിയുടെ മകനാണ് ലിജോ. ബീനയുടെ ഭർത്താവ് കെ എം തോമസ്, മകൻ കെ ടി ആൽബിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റ ആൽബിന്റെ വിവാഹത്തിനായി വസ്ത്രങ്ങൾ എടുക്കാൻ കൊച്ചിയിൽ പോയതായിരുന്നു കുടുംബം. തിരികെ നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയും നാട്ടുകാരും സംഭവ സ്ഥലത്തെത്തി കാറിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു.
Content Highlights: Two people who were passengers of the car died in a collision between a bus and a car