മാടായി: കണ്ണൂരില്‍ കുഴഞ്ഞുവീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശിനിയുമായ എന്‍ വി ശ്രീനന്ദ (15) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെയാണ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണത്.
സ്‌കൂളില്‍ പോകുന്നതിന് ബസ് കയറുന്നതിനായി സഹോദരനൊപ്പം പോകുകയായിരുന്നു ശ്രീനന്ദ. ഇതിനിടെയാണ് റോഡിന് സമീപമുള്ള തോട്ടിലേക്ക് കുട്ടി കുഴഞ്ഞുവീണത്. നാട്ടുകാര്‍ എത്തിയാണ് കുട്ടിയെ തോട്ടില്‍ നിന്ന് കരയ്ക്ക് കയറ്റിയത്.
ഉടന്‍ തന്നെ ശ്രീനന്ദയെ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights- 10th class student collapsed to death in kannur