കണ്ണൂർ: കുന്നത്തൂർപാടിയിൽ മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കുന്നത്തൂർപാടി മുത്തപ്പൻ മടപ്പുരയിലേക്ക് എത്തിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച കണ്ണൂർ ചെറുപുഴയിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ കാക്കയഞ്ചാല്‍ വളവിലാണ് അപകടമുണ്ടായത്. സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിൽ ഇടിച്ച് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി. ഇതിനിടെ ഒരു സ്‌കൂട്ടറിലും ബസ് ഇടിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: Mini Bus Accident in Kannur Kunnathoor Padi Four Injured