ദേശീയപാത നിർമ്മാണത്തിനായി റോഡരികിൽ നിർത്തി, പിറ്റേന്ന് ക്രെയിൻ അപ്രത്യക്ഷം!, അടിച്ചുമാറ്റി മോഷ്ടാക്കൾ

കെഎൽ 86എ 9695 നമ്പർ ക്രെയിനാണ് മോഷണം പോയത്

dot image

കണ്ണൂർ: ബൈക്ക് മോഷണം പോയ വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. പോട്ടെ, കാറും ബസുമൊക്കെ മോഷണം പോയ വാർത്തയും കണ്ടിട്ടുണ്ട്. എന്നാൽ ഒരു ക്രെയിൻ മോഷണം പോയാലോ?. കുപ്പത്ത് ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയിൻ അടിച്ചുമാറ്റിയിരിക്കുകയാണ് മോഷ്ടാക്കൾ.

കെഎൽ 86എ 9695 നമ്പർ ക്രെയിനാണ് മോഷണം പോയത്. ഇതിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച മുതലാണ് ക്രെയ്ൻ കാണാതായത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടേതാണ് ക്രെയിൻ.

ദേശീയപാതയിൽ കുപ്പം പാലത്തിൻറെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിൻ കാണാതായത്. 18-ന് രാത്രി കുപ്പം എംഎംയുപി സ്കൂൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയിൻ.

എന്നാൽ ഞായറാഴ്ച രാവിലെ ഓപ്പറേറ്റർ എത്തിയപ്പോൾ ക്രെയിൻ അപ്രത്യക്ഷം! തുടർന്ന് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് രണ്ടുപേർ ക്രെയിൻ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്. എഞ്ചിനീയർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: crane is stolen from national highway construction site at kannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us