കരിമ്പിൻ ജ്യൂസ് മെഷീനുളളിൽ കൈ കുടുങ്ങി; ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനുള്ളിൽ കൈ പുറത്തെടുത്തു

പരിക്കേറ്റ മല്ലികയെ ഇരട്ടിയുടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Ben Jack
1 min read|09 Feb 2025, 10:18 pm
dot image

കണ്ണൂർ: ഇരിട്ടി കല്ലുട്ടിയിൽ കരിമ്പിൻ ജ്യൂസ് മെഷീനുളളിൽ കൈ കുടുങ്ങി യുവതിക്ക് പരിക്ക്. കല്ലുമുട്ടി സ്വദേശിയായ മല്ലികയ്ക്കാണ് പരിക്കേറ്റത്. ഇരട്ടി കല്ലുമുട്ടിയിൽ റോഡരികിൽ കരിമ്പിൻ ജ്യൂസ് കടയിൽ ജ്യൂസ് തയ്യാറാക്കുന്നതിനിടെയാണ് മെഷിന്റെ ഉള്ളിൽ കൈ കുടുങ്ങിയത്. ഇന്ന് വൈകിട്ട് 5:30നാണ് സംഭവം.

കൈ കുടുങ്ങി നിലവിളിക്കുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലതെത്തി. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ കട്ടിംഗ് മെഷിൻ കൊണ്ടുവന്ന് കരിമ്പിൻ ജ്യൂസ് മിഷൻ കട്ട് ചെയ്താണ് കൈ പുറത്തെടുക്കുകയായിരുന്നു. നാലോളം വിരലുകൾ മിഷനിൽ കുടുങ്ങി ചതഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റ മല്ലികയെ ഇരട്ടിയുടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight : Hand stuck inside sugarcane juice machine; Within an hour's effort, the arm was pulled out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us