ഓണ്‍ലൈന്‍ ജോലിയുടെ മറവില്‍ 2.23 കോടി തട്ടി; പ്രതി അറസ്റ്റില്‍

മുഹമ്മദ് നൗഷാദിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

dot image

കണ്ണൂര്‍: ഓണ്‍ലൈന്‍ ജോലിയുടെ മറവില്‍ 2.23 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ കവ്വായി സ്വദേശി മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്.

കാസര്‍കോട് കളനാട് ബാരെ വില്ലേജില്‍ താമരക്കുഴി മൊട്ടയിലാണ് ഇയാള്‍ താമസിക്കുന്നത്. ഇവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിനകത്തും പുറത്തും സമാനരീതിയില്‍ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.

ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ കണ്ണിയാണ് മുഹമ്മദ് നൗഷാദെന്നാണ് ഹൊസ്ദുര്‍ഗ് പൊലീസ് പറയുന്നത്. മുഹമ്മദ് നൗഷാദിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlights: 2.23 crore fraud; The accused was arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us