
കണ്ണൂർ: തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി. എസ്എഫ്ഐ, എബിവിപി, എംഎസ്എഫ് പ്രവർത്തകർക്ക് കയ്യാങ്കളിയിൽ പരിക്കേറ്റിട്ടുണ്ട്. വാലൻ്റൈൻസ് ഡേ ആഘോഷത്തിനിടെയായിരുന്നു സംഘർഷം.
എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് എബിവിപിയുടെ ആരോപണം. വാലൻ്റൈൻസ് ഡേ പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് എസ്എഫ്ഐയും വ്യക്തമാക്കി. എബിവിപി പ്രവർത്തകനായ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ഗോകുൽ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ ഗൗതം, റിത്വിക് എന്നിവരും ചികിത്സ തേടിയിട്ടുണ്ട്.
Content Highlight: Many injured after student groups fight in Brennen college kannur