
കണ്ണൂർ: കണ്ണാടിപറമ്പിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. കൊളച്ചേരി ലക്ഷം വീട് ഉന്നതിയിലെ വിജയൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
വിജയൻ ഓട്ടോ ഓടിച്ചുവരവെ കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. പിന്നാലെ ഓട്ടോ മറിയുകയും വിജയൻ തെറിച്ചുവീണെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കാട്ടുപന്നിയുടെ ഉൾപ്പെടെ ശല്യം രൂക്ഷമാണ്. ജീവൻ പോകുന്ന അവസ്ഥയാണുളളത്, ഇവിടെ മനുഷ്യന് ജീവിക്കേണ്ടെ. കാട്ടുപന്നികൾ പ്രകടനം പോലെ പോകുന്നത് കാണാം. ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയില്ല. ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Content Highlights: A Auto Driver Died After Wild Boar Jumps Over Auto in Kannur