
കണ്ണൂർ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് മാപ്പിളപ്പാട്ട് കലാകാരൻ. ഉളിയിൽ സ്വദേശി ഫൈജാസ്(38) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിയിച്ചുണ്ടായ അപകടത്തിലാണ് ഫൈജാസ് മരിച്ചത്. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിലടക്കം പാടിയിട്ടുള്ള ഗായകനാണ് ഫൈജാസ്. അപകടത്തിൽ ഫൈജാസ് സഞ്ചരിച്ച കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.
ഫൈജാസ് സഞ്ചരിച്ച കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ഇവരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഫൈജാസിനെ പൊലീസും ഫയർഫോഴ്സും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
Content Highlights: Mappila song artist dies in car accident