
കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കമ്മ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
കുഞ്ഞിന് എന്ത് സംഭവിച്ചു എന്നതിൽ കാര്യമായ പ്രതികരണം രക്ഷിതാക്കൾ ഇതുവരെ നൽകാത്തത് കൊണ്ട് സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Content Highlights :Body of four-month-old baby found in well in Pappinissery, Kannur