
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. കക്കാട് സ്വദേശി മുഹമ്മദ് ദില്‍ഷാദാണ് പൊലീസിന്റെ പിടിയിലായത്. കണ്ണൂര്‍ സിറ്റി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയായിരുന്നു ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ മയില്‍ സ്വദേശി പവനനെ ഇയാള്‍ മര്‍ദിച്ചത്.
അനുവാദമില്ലാതെ കാഷ്വാലിറ്റി കൗണ്ടറിലേക്ക് കടക്കുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഇത് കേന്ദ്രീകരിച്ചുകൊണ്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
Content Highlights: culprit who beaten district hospital staff in Kannur under custody