
കണ്ണൂർ : കണ്ണൂർ കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് വെടിയുണ്ടകൾ പിടികൂടിയത്.
എക്‌സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് വെടിയുണ്ട കണ്ടെത്തിയത്. എന്നാൽ വെടിയുണ്ട കടത്തിയ ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ഇരിട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
content highlights : Bullets seized from private bus in Kannur