കാസര്‍കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ കയ്യാങ്കളി. കാസര്‍കോട് എരുതുംകടവ് ജമാഅത്ത് പള്ളിയിലായിരുന്നു സംഭവം. പള്ളി കമ്മിറ്റിയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
നാല് മാസമായി പള്ളി കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് ഇരുകൂട്ടരും ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്തണമെന്ന തീരുമാനത്തിലാണ് പള്ളിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചത്.
എന്നാല്‍ ഇരുവിഭാഗവും ഒരുമിച്ച് പതാക ഉയര്‍ത്താന്‍ ശ്രമിച്ചതാണ് പിടിവലിയില്‍ സമാപിച്ചത്. ആര് പതാക ഉയര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ലെന്ന് പള്ളി കമ്മിറ്റി പറയുന്നു. ദേശീയ പതാകയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതോടെയാണ് വിഷയം വിവാദമായത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേണം ആരംഭിച്ചു.