
കാസർകോട്: ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പെരിയടുക്കം സ്വദേശി മനു, മൈലാട്ടി സ്വദേശി ശരണ്‍ എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വിചാരണ തടവുകാരനായ മനുവും മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന ശരണും തമ്മില്‍ നിസാര കാര്യത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടാവുകയും പിന്നീട് പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.