കീഴൂർ ഹാർബറിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ; അഞ്ചാം ദിവസവും നിരാശ

കാണാതായത് ശനിയാഴ്ച പുലർച്ചെ

dot image

കീഴൂർ: കാസർകോട് കീഴൂർ ഹാർബറിൽ വെച്ച് കാണാതായ യുവാവിനായുള്ള തെരച്ചിൽ അഞ്ചാം ദിനവും തുടരുന്നു. ശനിയാഴ്ച പുലർച്ചെയാണ് ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിനെ കാണാതായത്. മീൻ പിടിക്കാനെത്തിയ റിയാസ് ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതോടെ കുടുംബം അന്വേഷിച്ചെത്തുകയായിരുന്നു. മുങ്ങൽ വിദ്ഗധരെ എത്തിച്ച് അഴിമുഖത്ത് തെരച്ചിൽ നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ലെെംഗികാതിക്രമം; ആൺകുട്ടികൾക്ക് ബോധവത്കരണം നടത്തേണ്ടത് അനിവാര്യമെന്ന് ബോംബെ ഹെെക്കോടതി

വിദേശത്ത് ജോലി ചെയ്യുന്ന റിയാസ് ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. കിഴൂർ ഹാർബറിൽ നിന്നും വാഹനവും ബാഗും ലഭിച്ചെങ്കിലും റിയാസിനെ കണ്ടെത്താനായില്ല. കഴിഞ്ഞ 4 ദിവസമായി പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

അഴിമുഖത്ത് പഴയ വലകൾ കെട്ടിക്കിടക്കുന്നതിനാൽ പരിശോധന അവിടം കേന്ദ്രീകരിച്ചു നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുങ്ങൽ വിദഗ്ധരെ ഉൾപ്പെടെ സ്ഥലത്ത് എത്തിച്ചു പരിശോധന നടത്തണമെന്നും വിവിധ കോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്.

'ഗോട്ടിൽ ആദ്യം നായകനായി മനസ്സിൽ കണ്ടത് വിജയ്യെ ആയിരുന്നില്ല'; വെളിപ്പെടുത്തി വെങ്കട് പ്രഭു

ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്നു മുതൽ പരിശോധന വ്യാപിപ്പിക്കാനാണ് അഗ്നിശമനസേനയുടെ തീരുമാനം.

dot image
To advertise here,contact us
dot image