എംഡിഎംഎ കടത്തിയ കേസ്; യുവാവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ബെംഗളൂരുവിൽനിന്ന് കെഎസ്ആർടിസി ബസിൽ കാസർകോട്ടേക്കുള്ള യാത്രക്കിടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.

dot image

കാസർകോട് : കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തിയ കേസിൽ യുവാവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചട്ടഞ്ചാൽ തെക്കിലിലെ ടി കെ മുഹമ്മദ് ആഷിഖിനാണ് (27) കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2022 ഒക്ടോബറിൽ 21-ന് മഞ്ചേശ്വരം എക്സൈസ് ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ ബാഗിൽ സൂക്ഷിച്ച നിലയിൽ 54 ഗ്രാം എംഡിഎംഎ പിടിക്കുടിയത്.

ബെംഗളൂരുവിൽനിന്ന് കെഎസ്ആർടിസി ബസിൽ കാസർകോട്ടേക്കുള്ള യാത്രക്കിടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. എക്‌സൈസ് മഞ്ചേശ്വരം സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി പ്രതി പിടിയിലായത്.

കേസിലെ പ്രാഥമികാന്വേഷണം നടത്തിയത് കാസർകോട് അസി എക്സൈസ് കമ്മിഷണറായിരുന്ന എസ് കൃഷ്ണകുമാറായിരുന്നു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അസി. എക്സൈസ് കമ്മിഷണറായിരുന്ന ജോയ് ജോസഫാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us