തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതാഘാതമേറ്റു; 16കാരിക്ക് ദാരുണാന്ത്യം

ഫാത്തിമയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവ് അവ്വാബിക്കും ഷോക്കേറ്റു

dot image

കാസര്‍കോട്: തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പതിനാറുകാരിക്ക് ദാരുണാന്ത്യം. കാസര്‍കോടാണ് സംഭവം. പെര്‍ള ഇഡിയടുക്ക സ്വദേശിനി ബി ആര്‍ ഫാത്തിമയാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.

ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ടെറസ്സിന് മുകളില്‍ തുണി ഇടാനായി കെട്ടിയ കമ്പി വൈദ്യുത ലൈനില്‍ തട്ടിയിരുന്നു. ഫാത്തിമ ഇത് ശ്രദ്ധിച്ചിരുന്നില്ല. തുണി ഇടുന്നതിനിടെ ഫാത്തിമയ്ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

ഫാത്തിമയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവ് അവ്വാബിക്കും ഷോക്കേറ്റു. അവ്വാബിയെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇസ്മയിലാണ് ഫാത്തിമയുടെ പിതാവ്. മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആഷിഫ്, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു.

Content Highlights- 16 year old girl dies of get electric shock in kasaragod

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us