സിപിഐഎമ്മിന്റെ കൊടിമരം മോഷണം പോയി; സംഭവം ഏരിയ സമ്മേളനം നടക്കാനിരിക്കെ

തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് കൊടിമരം മോഷണം പോയത്

dot image

കാസര്‍കോട്: കാസര്‍കോട് സിപിഐഎമ്മിന്റെ കൊടിമരം മോഷണം പോയി. ഏരിയാ സമ്മേളനത്തില്‍ പതാക ഉയര്‍ത്തേണ്ട കൊടിമരമാണ് മോഷണം പോയത്. നവംബര്‍ 19, 20 ദിവസങ്ങളില്‍ ഏരിയ സമ്മേളനം നടക്കാനിരിക്കെയാണ് സംഭവം. കൊടിമരം കാണാതായ സംഭവത്തില്‍ സിപിഐഎം ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് കൊടിമരം മോഷണം പോയത്.

അവസാന നിമിഷത്തെ ചെറിയ മിനുക്കുപണികള്‍ക്ക് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ടാര്‍പോളിന്‍ കൊണ്ട് പൊതിഞ്ഞുവെച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തുനിന്നും പോയ ശേഷമാണ് മോഷണമെന്നാണ് നിഗമനം. പൊലീസ് നായയെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടക്കുന്നത്.

24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സിപിഐഎം കാസര്‍കോട് ഏരിയാസമ്മേളനം തിങ്കളാഴ്ച അണങ്കൂരില്‍ വെച്ച് നടക്കും. 20 വരെയാണ് സമ്മേളനം നടക്കുക.

Content Highlight: CPIM Flagpole stolen from kasargod

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us