കാസര്‍കോട്: കാസർകോട് സ്കൂളിൽ ഭക്ഷ്യവിഷബാധ. മുട്ടത്തോടി ആലംപാടി യുപി സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് കുടിച്ച പാലില്‍ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. പനിയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമാണ്.
പാലിന് മോശം മണമുണ്ടായിരുന്നുവെന്ന് കുട്ടികളില്‍ പലരും പറഞ്ഞതായി രക്ഷിതാക്കള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും രക്ഷിതാക്കൾ ആരോപിച്ചു. അതേസമയം സ്‌കൂള്‍ അധികൃതർ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതിനിടെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Content Highlight: Food poison detected in Alampady UP school, many students hospitalized