കാസർഗോഡ്: മരിച്ചയാളുടെ മൃതദേഹം ഖബറടക്കുന്നതിനായി കുഴിയെടുക്കവെ സുഹൃത്ത് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പള കരുവക്കോട് സ്വദേശി അമീർ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
തിങ്കളാഴ്‌ച പുലർച്ചെയാണ് പെരുമ്പള ജമാഅത്തെ മുൻ ട്രഷറർ മുഹമ്മദ്കുഞ്ഞി ഹാജി (70) മരിച്ചത്. ഇദ്ദേഹത്തിനായി ഖബർ ഒരുക്കുമ്പോൾ അബ്ദുൽ അമീർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരിച്ച മുഹമ്മദ്കുഞ്ഞി ഹാജി പ്രവാസി വ്യാപാരി കൂടിയായിരുന്നു.
Content Highlights: Elderly man died at Kasargod while digging for his friend's grave