
കാസർകോട്: വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. കോയത്തടുക്ക സ്വദേശി രാഹുൽ (20) ആണ് മരിച്ചത്. ബളാംത്തോട് പുലിക്കടവ് പുഴയിലാണ് സംഭവം.
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ ബിബിഎ വിദ്യാർത്ഥിയാണ്.
Content Highlights: student drowned while bathing in the river