
കാസർക്കോട്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 133 വർഷത്തെ തടവ് വിധിച്ച് കോടതി. കേസിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് 133 വർഷത്തെ തടവും നാലര ലക്ഷം രൂപ പിഴയും പ്രഖ്യാപിച്ചത്. വൊർക്കടി ഉദ്ദംബെട്ടയിലെ വിക്ടർ മൊന്തേരോയെയാണ് കാസർക്കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കേസിൽ പിഴയടച്ചില്ലെങ്കിൽ പ്രതിക്ക് 134 വർഷം തടവ് അനുഭവിക്കേണ്ടതായി വരും. മഞ്ചേശ്വരം പൊലീസെടുത്ത കേസിലാണ് വിധി വന്നിരിക്കുന്നത്.
Content Highlights- Accused gets 133 years in prison in case of attack six-year-old girl in Kasaragod