കാസർകോട് യുവതിയെ കടയിൽ കയറി തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയിൽ

ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയ്ക്ക് നേരെയാണ് ആക്രമണം നടന്നത്

dot image

കാസർകോട്: കാസർകോട് ബേഡകത്ത് കടയ്ക്കുള്ളിൽ കയറി യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം.

ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27)യ്ക്ക് നേരെയാണ് ആക്രമണം നടന്നത്.

സംഭവത്തിൽ രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനായ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃത (57) ത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമിക്കാൻ കാരണം എന്നാണ് പൊലീസിന് ലഭിച്ച വിവരം.

50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlight : An attempt was made to set fire to a woman running a grocery store in Kasaragod. Accused in custody

dot image
To advertise here,contact us
dot image