കുവൈറ്റില്‍ വാഹനാപകടം; മലയാളി ഹോം നഴ്‌സിന് ദാരുണാന്ത്യം

രാവിലെ പതിനൊന്നരയോടെ കുവൈറ്റിലെ ഫര്‍വാനിയയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം

dot image

കൊല്ലം: കുവൈറ്റില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശിനിക്ക് ദാരുണാന്ത്യം. കൈതക്കോട് വേലംപൊയ്ക മിഥുന്‍ ഭവനത്തില്‍ ജയകുമാരി(51)യാണ് മരിച്ചത്. കുവൈറ്റില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ജയകുമാരി. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ നിര്‍വാഹക സമിതിയംഗമാണ് ജയകുമാരി.

കഴിഞ്ഞ ദിവസം ജോലിക്ക് പോകാനായി ടാക്‌സിയില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫര്‍വാനിയയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കുവൈത്തില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരിക്കൊപ്പമായിരുന്നു ജയകുമാരി താമസിച്ചിരുന്നത്. ഭര്‍ത്താവ്: പരേതനായ ബാബു, മക്കള്‍: മിഥുന്‍, മീഥു, മരുമകന്‍: രാഹുല്‍

Content Highlights: Malayali women died during accident in Kuwait

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us