കാര്‍ പിന്‍ഭാഗത്ത് വന്നിടിച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ടയറുകളും ആക്‌സിലുമടക്കം ഊരി തെറിച്ചു

സംഭവം നടക്കുമ്പോള്‍ ബസില്‍ നിറയെ ആളുകളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്

dot image

കൊല്ലം: കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ ഭാഗത്തെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. മറ്റൊരു കാര്‍ ബസിന്റെ പിന്‍ഭാഗത്ത് വന്നിടിച്ചതോടെയാണ് ബസിന്റെ നാല് ടയറുകളും ആക്‌സിലുമടക്കം ഊരിത്തെറിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഓര്‍ഡിനറി ബസിന്റെ ടയറാണ് ഊരി തെറിച്ചത്. സംഭവം നടക്കുമ്പോള്‍ ബസില്‍ നിറയെ ആളുകളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കാറോടിച്ചയാള്‍ക്ക് നിസാര പരിക്കുണ്ട്.

Content Highlights: KSRTC Accident In Kollam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us