കൊല്ലം കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

20 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

dot image

കൊല്ലം: കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ഐശ്വര്യ(20)യെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ കരുനാഗപ്പളളി പൊലീസ് കേസെടുത്തു.

കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ 9.30ന് മകൾ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് അമ്മ പറയുന്നു. കുട്ടി ഒരു ഇരുചക്രവാഹനത്തിന്റെ പുറകിൽ ഇരുന്ന് പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത് ലിഫ്റ്റ് ചോദിച്ച് കരുനാഗപ്പള്ളി വരെ പോയതാണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇതിനുശേഷം ഐശ്വര്യ എവിടെപ്പോയി എന്നതിൽ വ്യക്‌തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

പെണ്‍കുട്ടിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.

ഫോ. നമ്പർ: 8086923090, 9562412751, +914762620233

Content Highlights: 20 year old missing went missing at karunagappalli

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us