ഞെട്ടൽ മാറാതെ സഹപാഠികൾ; പാളം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാ‌‍ർഥിനി ട്രെയിൻ തട്ടി മരിച്ചു

പ്ലസ്ടു വിദ്യാർഥിയായ അഹമ്മദ് നിഹാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ കുട്ടികളെ രക്ഷിക്കാനായി ചെന്നെങ്കിലും ദേവനന്ദയെ പിടിച്ച് കയറ്റുന്നതിനിടയിൽ ട്രെയിന്‍ തട്ടിയിരുന്നു

dot image

കൊല്ലം: മയ്യനാട് റെയിൽവെ സ്റ്റേഷനിലെ റെയിൽ പാളം മുറിച്ച കടക്കവെ ട്രെയിൻ തട്ടി വിദ്യാ‌‍ർഥിനി മരിച്ചു. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ദേവനന്ദയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ദേവനന്ദയും സുഹൃത്തും ഷട്ടിൽ ട്രെയിന് മുൻപിലൂടെ രണ്ടാമത്തെ പാളത്തിലേക്ക് കടക്കുന്ന സമയത്താണ് നേത്രാവതി എക്സ്പ്രസ് തട്ടി അപകടം ഉണ്ടായത്.

സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസിയായ രാജേഷ് അപകടത്തെ പറ്റി വിളിച്ച് പറഞ്ഞിരുന്നെങ്കിലും ഷട്ടിൽ ട്രെയിനിൻ്റെ ഹോൺ ശബ്ദം കാരണം കുട്ടികൾക്ക് ഇത് കേൾക്കാൻ സാധിച്ചില്ല. അപകടം മനസ്സിലായ പ്ലസ്ടു വിദ്യാർഥിയായ അഹമ്മദ് നിഹാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ കുട്ടികളെ രക്ഷിക്കാനായി ചെന്നെങ്കിലും ദേവനന്ദയെ പിടിച്ച് കയറ്റുന്നതിനിടയിൽ ട്രെയിനെത്തി തട്ടുകയായിരുന്നു. സംഭവം അറിഞ്ഞ് വൻ ജനാവലിയാണ് റെയിൽവെ സ്റ്റേഷനിലേക്ക് എത്തിയത്.

മയ്യനാട് പ്ലാറ്റ്ഫോമിലെ പാളം മുറിച്ച് കടക്കമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഫുട് ഓവർബ്രിഡജ് നിർമിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ ഉപയോ​ഗിക്കുന്നത് കുറവാണ്. മയ്യനാട് റെയിൽവെ ​​ഗേറ്റ് അടയ്ക്കുമ്പോൾ അവിടെ നിർത്തി കിടക്കുന്ന ബസ്സിലേക്ക് കയറുന്നതിന് പലപ്പോഴും വിദ്യാർത്ഥികൾ ഇത്തരത്തിൽ പാളം മുറിച്ച് കടക്കാറുണ്ട്.

content highlights- student dies after being hit by train while trying to cross tracks

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us