കൊല്ലം: റോഡരികിൽ നിന്ന് സുഹൃത്തുമായി സംസാരിക്കവെ യുവാവിനെ വാഹനം ഇടിച്ചു തെറിപ്പിച്ചു. കൊല്ലം പള്ളിമുക്ക് മാർക്കറ്റ് ജംഗ്ഷന് സമീപമാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയതായാണ് വിവരം. യുവാവിന്റെ കാലിനും കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പള്ളിമുക്ക് സ്വദേശി സിറാജിനാണ് ഗുരുതരമായി പരിക്കേറ്റത്. വാഹനം ഇടിച്ച് തെറിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content Highlights: A vehicle hit a young man standing on the roadside in Kollam