കടമായി വാങ്ങിയ 20,000 രൂപ നൽകിയില്ല; സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തി;കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം

dot image

കൊല്ലം: മൈലാപൂരിൽ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശിയായ റിയാസ് (36) ആണ് മരിച്ചത്. സുഹൃത്തുക്കളിൽ നിന്ന് കടമായി വാങ്ങിയ ഇരുപതിനായിരം രൂപ റിയാസ് തിരികെ നൽകിയിരുന്നില്ല. ഇതാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അപകടത്തിൽ റിയാസിന് അറുപത്തിയഞ്ചു ശതമാനം പൊള്ളലേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

നവംബർ 26നാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ തുഫൈൽ, ഷഫീഖ് എന്നിവര്‍ പണം തിരികെ നൽകാത്തതിനാൽ റിയാസിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് തീർത്ഥാടനത്തിലായിരുന്ന റിയാസ് കുറച്ചു നാളുകൾക്ക് ശേഷമാണ് നാട്ടിൽ തിരികെ എത്തിയത്. റിയാസ് നാട്ടിൽ തിരികെയെത്തിയ ദിവസമാണ് സുഹൃത്തുക്കള്‍ റിയാസിനെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം റിയാസ് പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നു. പ്രതികൾ റിയാസിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകുന്നതും തർക്കങ്ങൾക്കൊടുവിൽ തീകൊളുത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. റിയാസും സുഹൃത്തുക്കളും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്.

Content Highlights: Young man died after his friends poured petrol on him and set him on fire in Kollam.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us