കൊല്ലത്ത് മുത്തച്ഛനൊപ്പം നടന്നു പോയ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; കുഞ്ഞിന്റെ തലയ്ക്ക് പരിക്ക്

കുട്ടിയെ കടിച്ച് വലിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തച്ഛനാണ് നായെ ഓടിച്ച് കുഞ്ഞിനെ രക്ഷിച്ചത്

dot image

കൊല്ലം: നെടുമ്പനയിൽ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം. മുത്തച്ഛനൊപ്പം നടന്നു പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. തലയ്ക്കുൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

ഇന്ന് രാവിലെ ഒൻപത് മണിയോടയാണ് സംഭവം നടന്നത്. നെടുമ്പനയിലെ ജനത വായനശാലക്ക് മുന്നിൽ വെച്ച് കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ കടിച്ച് വലിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തച്ഛനാണ് നായെ ഓടിച്ച് കുഞ്ഞിനെ രക്ഷിച്ചത്.

കുട്ടിയുടെ തലയ്ക്കും കൈകൾക്കും അടക്കം പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ ആരോ​ഗ്യനില ത്യപ്തികരമാണെന്ന് ആശുപത്രി അധിക്യതർ അറിയിച്ചു.

Content Highlight : A three-year-old girl who was walking with her grandfather in Kollam was attacked by a street dog

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us