കൊല്ലം: കൊല്ലത്ത് മൂര്‍ഖന്റെ കടിയേറ്റ് വയോധികന്‍ മരിച്ചു. പാമ്പിനെ പിടികൂടാനെത്തിയ പാമ്പുപിടുത്തക്കാരനും പാമ്പിന്റെ കടിയേറ്റ് മരിച്ചു. ഏരൂര്‍ തെക്കേവയല്‍ കോളനിക്ക് സമീപമാണ് സംഭവം.
ഇക്കഴിഞ്ഞ 24നായിരുന്നു പ്രദേശവാസിയായ രാമചന്ദ്രന്‍ (65) മൂര്‍ഖന്റെ കടിയേറ്റ് മരിച്ചത്. ഇതിന് പിന്നാലെ പാമ്പിനെ പിടികൂടാനെത്തിയ പാമ്പുപിടുത്തക്കാരന്‍ ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജനും (38) പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു.
രാമചന്ദ്രന്‍ മരിച്ചതിന് പിന്നാലെ വീടിന്റെ പരിസരം വൃത്തിയാക്കി പാമ്പിനെ പിടികൂടാനാണ് സജു എത്തിയത്. വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ പാമ്പിനെ പിടികൂടി. ഇതിനിടെ സജുവിന് അബദ്ധത്തില്‍ മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.
Content Highlights- 65 year old man and snake catcher death after snake bite in kollam