കൊല്ലം: ഓടിക്കൊണ്ടിരിക്കവെ ഗുരുവായൂർ-മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപ്പെട്ടു.കൊല്ലം ആര്യങ്കാവ് സ്റ്റേഷനു സമീപത്ത് വെച്ച് ഇന്ന് മൂന്നു മണിയോടെയായിരുന്നു സംഭവം. ട്രെയിനിൻ്റെ മധ്യഭാഗത്തെ ബോഗികളാണ് വേർപ്പെട്ടത്. റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാർ സംഭവസ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. അര മണിക്കൂറോളം ഈ ഭാഗത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നുമില്ല.
Content Highlights: The bogies of the Guruvayur-Madhura Express broke down while running