കൊല്ലം: കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ചടയമംഗലത്താണ് സംഭവം. തേവന്നൂർ സ്വദേശി ചിത്രജകുമാർ ആണ് മരിച്ചത്. ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊട്ടാരക്കര കിലയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ചിത്രജകുമാർ.
Content Highlight: Passenger in ksrtc bus collapsed, died in Kollam