കൊല്ലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്

കൊല്ലം ആയൂർ റോഡിൽ മിയണ്ണൂരിൽ 6.15 ഓടെയാണ് അപകടം ഉണ്ടായത്

dot image

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം ആയൂർ റോഡിൽ മിയണ്ണൂരിൽ 6.15 ഓടെയാണ് അപകടം ഉണ്ടായത്. കൊല്ലത്ത് നിന്ന് കുളത്തുപ്പുഴയ്ക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

മിയണ്ണൂരിലെ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ സെൻ്ററിൻ്റെ മതിലിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ഇടത് വശത്ത് കൂടി പോകേണ്ട ബസ് നിയന്ത്രണം തെറ്റി വലത് വശം ചേർന്ന് വന്ന് മതിലിൽ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരിൽ ഗർഭിണിയുമുണ്ട്. അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുക്കാർ സംഭവ സ്ഥലത്ത് തടിച്ചുകൂടി. വാഹനത്തിന് പഴക്കക്കൂടുതലുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികളും പറഞ്ഞു.

Also Read:

Content Highlight- KSRTC bus goes out of control in Kollam, several passengers injured

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us