അയല്‍വാസികള്‍ തമ്മിലെ വാക്കുതര്‍ക്കം; കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു

സംഭവത്തില്‍ ഫിലിപ്പിന്റെ അയല്‍വാസികളായ മനോജ്, ജോണ്‍സണ്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

dot image

കൊല്ലം: അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കടപ്പാക്കട ഭാവന നഗര്‍ വെപ്പാലുമൂട് സ്വദേശി ഫിലിപ്പ് (42) ആണ് മരിച്ചത്. സംഭവത്തില്‍ ഫിലിപ്പിന്റെ അയല്‍വാസികളായ മനോജ്, ജോണ്‍സണ്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മനോജാണ് ഫിലിപ്പിനെ കുത്തിയത്. ജോണ്‍സണ്‍, സഹോദരനായ റാഫി, മനോജ് എന്നിവരുമായി ഫിലിപ്പ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇത് പിന്നീട് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

Content Highlight: Youth killed during scuffle between neighbors

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us