കൊല്ലം: അഞ്ചലിൽ ഒമ്പതു വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 35കാരൻ പോക്സോ കേസിൽ പിടിയിലായി. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് അഞ്ചൽ പൊലീസിൻ്റെ പിടിയിലായത്. ഇരുപതാം തീയതി തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടാൻ ശ്രമിച്ചതോടെ കുട്ടിയെ പിടികൂടി വീടിൻ്റെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു.
രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷ കർത്താക്കളോട് വിവരങ്ങൾ പറയുകയായിരുന്നു. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
content highlight- Attempt to torture a 9-year-old boy in Anchal by tying him to the window, accused arrested