കൊല്ലം: കൊല്ലം അഞ്ചലിൽ ഒമ്പത് വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച ഒരാൾ പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ (35)നാണ് പോക്സോ കേസിൽ അഞ്ചൽ പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം.
സാധനം വാങ്ങാൻ വീട്ടിലെത്തിയ ഒൻപതുകാരനെ മണിക്കുട്ടൻ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടാൻ ശ്രമിച്ചതോടെ കുട്ടിയെ പിടികൂടി വീടിൻ്റെ ഹാളിലെ ജനൽ കമ്പിയിൽ തുണികൊണ്ട് കൈകൾ കൂട്ടികെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ സംഭവം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ അഞ്ചൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Content Highlights: Manikuttan tried to torture the nine-year-old boy who had come home to buy things by force. When the child tried to run away, he caught the child and tried to torture him by tying the child's hands to the window bar in the hall of the house.